Recipe

വെട്ടു കേക്ക് വീട്ടിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ?, ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ| vettu cake recipe

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം വെള്ളം ഒഴിച്ച് കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കി അലിയിക്കുക.

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം വെള്ളം ഒഴിച്ച് കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കി അലിയിക്കുക.

 

തിളച്ചു വരുമ്പോൾ ഒരു നുള്ള് ഏലയ്ക്ക പൊടിച്ചതും, ഒന്നര ടേബിൾസ്പൂൺ നെയ്യും, ഒരു നുള്ള് ഉപ്പും ചേർത്തിളക്കുക.

 

പഞ്ചസാര മുഴുവനായും അലിഞ്ഞതിനു ശേഷം അടുപ്പണക്കാം. ഒരു കപ്പ് മൈദ അതിലേക്കു ചേർത്തിളക്കി യോജിപ്പ് മാവ് ഉരുട്ടുക.

 

നീളത്തിൽ ഉരുട്ടിയെടുത്ത മാവ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

 

അടികട്ടിയുള്ള ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. മുറിച്ചു വച്ചിരിക്കുന്ന മാവ് ചേർത്ത് വറുത്തെടുക്കുക. ചൂട് ചായക്കൊപ്പം കഴിച്ചു നോക്കൂ.

Content highlight: vettu cake recipe

Latest News