നടുറോഡില്‍ കാറുകളില്‍ അഭ്യാസം നടത്തുന്നതിന്റെ വീഡിയോകള്‍ പുറത്തുവരുന്നതും പിന്നാലെ നടപടി എടുക്കുന്നതുമെല്ലാം ഇപ്പോൾ ഒരു സ്ഥിരം കാഴ്ചകൾ തന്നെയാണെന്ന് പറയാം. സംഭവം കേരളത്തിലല്ല, മറിച്ച് ഉത്തര്‍പ്രദേശിലെ നോയിഡയിലാണ്. റോഡില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്ക് 33,000 രൂപയാണ് അധികൃതര്‍ പിഴയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്.യു.വിയിലായിരുന്നു യുവാക്കളുടെ അഭ്യാസം. രാത്രി സമയത്ത് ഒരു റൗണ്ട് എബൗട്ടില്‍ നിന്നുള്ള ഇവരുടെ അഭ്യാസത്തിന്റെ വീഡിയോ പുറത്തുവന്നു. നെറ്റ്ഫ്‌ളിക്‌സിലെ സൂപ്പർഹിറ്റ് കൊറിയന്‍ വെബ് സീരീസ് ‘സ്‌ക്വിഡ് ഗെയിംസി’ന്റെ രണ്ടാം സീസണിലെ റൗണ്ട് ആന്‍ഡ് റൗണ്ട് എന്ന ഗാനത്തിന്റെ അകമ്പടിയോടെ യുവാക്കള്‍ അഭ്യാസപ്രകടനം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന ഫോര്‍ച്യൂണറിന്റെ മുന്‍ഭാഗത്തെ ചില്ലിലാണ് (വിന്‍ഡ് ഷീല്‍ഡ്) ഒരു യുവാവ് ഇരുന്നത്. ബാക്കി രണ്ടുപേര്‍ ഇരുവശത്തെയും മുന്‍വാതിലിലാണ് നിന്നിരുന്നത്.
उत्तर प्रदेश : नोएडा में BJP झंडा लगी फॉरच्यूनर कार पर लटककर Reel बनवाई, पुलिस ने 33K का चालान काटकर रिटर्न गिफ्ट घर भेजा !! pic.twitter.com/r5r5bkd7k2
— Sachin Gupta (@SachinGuptaUP) January 4, 2025
ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നോയിഡ പോലീസ് ആണ് വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിച്ചത്. നിരവധി പേരാണ് യുവാക്കളുടെ അപകടകരമായ ഈ അഭ്യാസപ്രകടനത്തെ വിമര്‍ശിച്ച് കമന്റുകളിട്ടിരിക്കുന്നത്. അപകടകരമായി വണ്ടിയോടിച്ചു, നിയമങ്ങള്‍ ലംഘിച്ചു, ഇന്‍ഷുറന്‍സ് ഇല്ലാത്ത വണ്ടി ഓടിച്ചു, ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിച്ച് വാഹനം ഓടിച്ചു, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാറുടമയ്ക്ക് നോയിഡ പോലീസ് 33000 രൂപ പിഴയിട്ടത്.
STORY HIGHLIGHT: car stunt on road with squid games song