Science

ബഹിരാകാശത്ത് ഇന്ത്യയുടെ ‘നടക്കും യന്ത്രക്കൈ’: ചരിത്ര നേട്ടം സ്വന്തമാക്കി ഐഎസ്ആർഒ | isro-space-robotic-arm-experiment-success

ബഹിരാകാശത്ത് പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നടക്കും റോബോ

ബഹിരാകാശത്ത് വച്ച് ആദ്യമായി ഒരു യന്ത്രക്കൈ പരീക്ഷിച്ചിരിക്കുകയാണ് ഐഎസ്ആർഒ. തിരുവനന്തപുരത്തെ ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് വികസിപ്പിച്ച നടക്കും യന്ത്രക്കൈയുടെ പ്രവർത്തന വീഡിയോ ഇസ്രൊ പുറത്തുവിട്ടു. പിഎസ്എൽവി സി 60 ദൗത്യത്തിന്റെ ഭാഗമായാണ് യന്ത്രക്കൈ ബഹിരാകാശത്തേക്കയച്ചത്. ഈ കാണുന്നത് ഐഐഎസ്‍യുവിന്റെ റീ ലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ. മലയാളത്തിൽ പറഞ്ഞാൽ നടക്കും യന്ത്രക്കൈ. ബഹിരാകാശത്ത് പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നടക്കും റോബോ.

ഭാവിയിൽ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോൾ ഉപയോഗിക്കാൻ പോകുന്ന യന്ത്രക്കൈയുടെ പ്രാഥമിക രൂപമാണ് ഇത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്ന് നീങ്ങി ആവശ്യമായ നിരീക്ഷണവും അറ്റകുറ്റപ്പണിയുമൊക്കെ നടത്താൻ പറ്റുന്ന രീതിയിലാണ് രൂപകൽപ്പന. സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താൽക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്. അതിൽ വച്ചായിരുന്നു യന്ത്രക്കൈയുടെ പരീക്ഷണം.

പിഎസ്എൽവി ഓ‌‌ർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ അഥവാ പോയം എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഇത് നാലാമത്തെ തവണയാണ് ഒരു പിഎസ്എൽവിയുടെ അവസാനഘട്ടത്തെ ഇങ്ങനെ ബഹിരാകാശത്ത് നിലനിർത്തുന്നത്. പോയം നാലിൽ ഇനിയുമുണ്ട്ര സകരമായ ഒട്ടനവധി പരീക്ഷണങ്ങൾ. അതിൽ ബഹിരാകാശത്ത് നിന്ന് മാലിന്യം നീക്കം ചെയ്യാനായി തിരുവനന്തപുരം വിഎസ്എസ്‍സി തയ്യാറാക്കിയ ഡെബ്രിസ് ക്യാപ്ച്ചർ റോബോട്ടിക് മാനിപ്പുലേറ്റർ മറ്റൊരു ബഹിരാകാശ റോബോട്ടാണ്.ഇതിന്റെ പ്രവർത്തന പരീക്ഷണവും ഉടൻ നടക്കും.

STORY HIGHLIGHTS:  isro-space-robotic-arm-experiment-success