ആഗോള കമ്പനികളുടെ പ്രധാനിയായി മാറുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുകയാണ്. ആ നേട്ടത്തിന്റെ മാറ്റ് കൂട്ടുകയാണ് ഇപ്പോൾ ഒരു ഇന്ത്യക്കാരൻ. ഒരു ദിവസം 48 കോടി രൂപ ശമ്പളം കിട്ടുന്ന ജോലിയുമായി ലോകത്തെ ശമ്പളക്കാരിൽ നമ്പർ വൺ ആയി മാറിയിരിക്കുകയാണ് ഇന്ത്യൻ വംശജൻ ആയ ജഗദീപ് സിങ്. വാര്‍ഷിക ശമ്പളം 17,800 കോടിയാണ്. ലോകത്തില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഈ ഇന്ത്യക്കാരന്‍ ഇപ്പോള്‍ തൊഴില്‍ മേഖലയിലും സംരംഭക മേഖലയിലും വലിയ ചര്‍ച്ചയാകുകയാണ്. സാങ്കേതിക രംഗത്ത് ഇന്ത്യന്‍ മികവിന്റെ ഉദാഹരണമായും ഈ ഹരിയാനക്കാരന്‍ ഉയര്‍ന്നു കഴിഞ്ഞു. വ്യവസായം വളര്‍ച്ച നേടുമ്പോള്‍ കമ്പനികളെ നയിക്കുന്നവരുടെ ശമ്പളം എങ്ങനെ വര്‍ധിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് സിംഗിന്റെ ജീവിതം.
വൈദ്യുത വാഹനങ്ങൾക്ക് മികച്ച ബാറ്ററിയൊരുക്കാൻ ലക്ഷ്യമിട്ട് 2010-ൽ ജഗദീപ് സിങ്ങിന്റെ നേതൃത്വത്തിലാണ് ക്വാണ്ടം സ്കേപ് തുടങ്ങിയത്. പത്തുവർഷംകൊണ്ട് കമ്പനി അതിൽ വിജയം കണ്ടു. ഖരരൂപത്തിലുള്ള ലിഥിയം ബാറ്ററികൾ വൈദ്യുതവാഹനങ്ങൾക്കായി പരുവപ്പെടുത്തിയെടുക്കുന്ന സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിച്ചത്. വൈദ്യുതവാഹനങ്ങളിൽ ചാർജിങ് സമയം കുറയ്ക്കാനും ഊർജക്ഷമതകൂട്ടാനും ഉപകരിക്കുന്ന നിർണായകനേട്ടമാണ് കമ്പനി മുന്നോട്ടുവെച്ചത്. ഫോക്സ് വാഗൻ കമ്പനിയും ബിൽഗേറ്റ്സും ഉൾപ്പെടെ കമ്പനിയിൽ നിക്ഷേപകരായി എത്തുകയായിരുന്നു.
ഇത്രയും ഉയർന്ന ശമ്പളം എങ്ങനെ വന്നു എന്ന സംശയം പലർക്കും ഉണ്ടാകും. അതിന്റെ കഥ ഇങ്ങനെയാണ്. 2024 ഫെബ്രുവരി 16-ന് ക്വാണ്ടം സ്പേസ് സി.ഇ.ഒ. പദവയിൽ നിന്ന് ജഗദീപ് സിങ് സ്ഥാനമൊഴിഞ്ഞു. ശിവ ശിവറാം ആണ് പുതിയ സി.ഇ.ഒ. ഇതേ സമയം സഹസ്ഥാപകനും കമ്പനി ചെയർമാനുമായി ജഗദീപ് കമ്പനിയിൽ തുടരുന്നു. കമ്പനിയുടെ ഓഹരിയുടമകളുടെ വാർഷികയോഗത്തിൽ കമ്പനിക്ക് മികച്ച സംഭാവനകൾ നൽകിയ സി.ഇ.ഒ.യ്ക്ക് വലിയ തുകയുടെ കോംപൻസേഷൻ പാക്കേജ് നൽകുന്നതിന് അനുമതിയായി. ഇതുവഴിയാണ് മുൻ സി.ഇ.ഒ. ആയ ജഗദീപ് സിങ്ങിന് ഇത്രയും തുക ലഭിച്ചിരിക്കുന്നത്. സ്റ്റാൻഫോഡ് സർവകലാശാലയിൽനിന്ന് ബിടെക്കും കാലിഫോർണിയ സർവകലാശാലയിൽനിന്ന് എം.ബി.എ.യും നേടിയശേഷം പത്തുവർഷക്കാലം വിവിധ കമ്പനികളിൽ പ്രവർത്തിച്ചു. ഈ പരിചയവുമായാണ് ബാറ്ററി രംഗത്ത് ക്വാണ്ടം സ്കേപുമായി അദ്ദേഹമെത്തിയത്.