2024 കലണ്ടർവർഷത്തിൽ ഐ.പി ഒ.കളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ചിന് ഇരട്ടനേട്ടം. ഏഷ്യയിൽ ഏറ്റവുംകൂടുതൽ ഐ.പി.ഒ. ലിസ്റ്റിങ് നടന്ന സ്റ്റോക്ക് എക്സ്‌ചേഞ്ച്, ആഗോളതലത്തിൽ ഒരു കലണ്ടർവർഷം പ്രാഥമിക ഓഹരി വിൽപ്പന വഴി ഏറ്റവുമധികം ധനസമാഹരണം നടന്ന എക്സ്ചേഞ്ച് എന്നീ നേട്ടങ്ങളാണ് എൻ.എ സ്.ഇ. സ്വന്തമാക്കിയത്.
268 ഐ.പി.ഒകളാണ് കഴിഞ്ഞ വര്‍ഷം എന്‍.എസ്.ഇയില്‍ ഉണ്ടായത്. 1.67 ലക്ഷം കോടി രൂപ ഇതുവഴി സമാഹരിക്കപ്പെട്ടു. ഇതില്‍ 27,500 കോടി ഹുണ്ടായ് മോട്ടോര്‍ ലിമിറ്റഡിന്റെ ഐ.പി.ഒയില്‍ നിന്നായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തുമായിരുന്നു ഹുണ്ടായ് ലിസ്റ്റിംഗ്. എന്‍.എസ്.ഇയില്‍ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഐ.പി.ഒകള്‍ ഉണ്ടായതും 2024 ല്‍ ആണ്.
2024-ൽ എൻ.എസ്.ഇ.യിൽ മെയിൻ ബോർഡിൽ 90 കമ്പനികളും എസ്.എം.ഇ. പ്ലാറ്റ്ഫോമിൽ 178 കമ്പനികളും ലിസ്റ്റുചെയ്തു. ഇവയെല്ലാം ചേർന്ന് 1.67 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഇന്ത്യൻ വിപണിയിൽ നിക്ഷേപകർക്കുള്ള വിശ്വാസത്തിന്റെ പ്രതിഫല നമാണ് ഈ നേട്ടമെന്ന് എൻ.എസ്.ഇ. ചീഫ് ബിസിനസ് ഡിവലപ്മെന്റ് ഓഫീസർ ശ്രീറാം കൃഷ്ണൻ പറഞ്ഞു. ഏഷ്യയിലെ മറ്റുപ്രധാന എക്സ്‌ചേഞ്ചുക ളായ ജപ്പാൻ എക്സ്‌ചേഞ്ച് ഗ്രൂപ്പ് (93), ഹോങ്‌കോങ് സ്റ്റോക്ക് എക്സ്‌ചേഞ്ച് (66), ഷാങ്ഹായ് സ്റ്റോക്ക് എക്സ്‌ചേഞ്ച് (101) എന്നിവചേർന്നുനടത്തിയതിലും കൂടുതൽ ഐ.പി.ഒ.കൾ എൻ.എസ്.ഇ.യിൽ മാത്രം നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള തലത്തില്‍ വിവിധ എക്‌സ്‌ചേഞ്ചുകളിലായി 1,145 ഐ.പി.ഒകളാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 101 പുതിയ ലിസ്റ്റിംഗ് നടന്ന ചൈനയിലെ ഷാങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആണ് രണ്ടാം സ്ഥാനത്ത്. ജപ്പാനിലെ ആറ് എക്‌സ്‌ചേഞ്ചുകളിലായി 93, ഹോങ്കോങ്ങില്‍ 66 എന്നിങ്ങനെയാണ് ഐ.പി.ഒകളുടെ എണ്ണം.