Kerala

കലൂർ സ്റ്റേഡിയത്തിലെ അപകടം: ജിസിഡിഎ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

കൊച്ചി: ഉമാ തോമസ് എംഎൽഎക്ക് ഗുരുതര പരിക്കേറ്റ കലൂർ അപകടത്തിൽ ജിസിഡിഎ ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യും. അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉഷ, സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് എഞ്ചിനിയർ അനിൽ വർഗീസ് എന്നിവരെയാണ് ചോദ്യം ചെയ്യുക. വേദി നിർമ്മാണത്തിൽ അപാകത കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അസിസ്റ്റന്റ് എഞ്ചിനിയറെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ മൃദംഗ വിഷന് വീണ്ടും നോട്ടീസ് നൽകാൻ കൊച്ചി കോർപ്പറേഷൻ തീരുമാനിച്ചു.