വൈകുന്നേര ചായക്ക് കറുമുറാ കൊറിക്കാൻ വീട്ടിൽ തയ്യാറാക്കാം ഒരു കിടിലൻ നുറുക്ക് തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- വറുത്ത അരിപ്പൊടി – 1 കപ്പ്
- ഉരുക്കിയ വെണ്ണ – 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
- വെള്ളം – ഒന്നേകാല്‍ കപ്പ്
- മുളകുപൊടി – 1 ടീസ്പൂണ്‍
- കായപ്പൊടി – 1 ടീസ്പൂണ്‍
- കറുത്ത എള്ള് – 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാനില്‍ അരിപ്പൊടിയും ഉരുക്കിയ വെണ്ണയും കൂടി പുട്ടിന് നനയ്ക്കുന്ന പോലെ നനച്ചെടുക്കുക. ശേഷം ഇതിലേക്ക് മുളകുപൊടി, കായപ്പൊടി, കറുത്ത എള്ള്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. ഈ മിശ്രിതം അടുപ്പില്‍ വച്ച് കുറുക്കി വറ്റിച്ചെടുക്കുക. കൈ വിടാതെ ഇളക്കാന്‍ മറക്കരുത്. നന്നായി കുഴഞ്ഞതിനു ശേഷം തീ ഓഫ് ചെയ്യാം. ചെറിയ ചൂടില്‍ ഇത് ഒരു മിനിട്ടു കുഴച്ചതിനു ശേഷം സേവനാഴിയില്‍ ഇട്ട് മുറുക്ക് ഉണ്ടാക്കാം.