2024-ൽ സൗദിയിൽ അഴിമതി കേസുകളിൽ ഉൾപ്പെട്ട് എഴുനൂറ്റി എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. സർക്കാർ അഴിമതിക്കെതിരെയും അധികാര ദുർവിനിയോഗത്തിനെതിരെയും ശക്തമായ നിലപാടാണ് സ്വീകരിച്ച് വരുന്നത്. ഇതിനകം തന്നെ സർക്കാർ നടപടിയുടെ ഭാഗമായി പലരും പിടിയിലാവുകയും ചെയ്തു.
വിവിധ അഴിമതി ആരോപണങ്ങളിൽ അറസ്റ്റിലായവരിൽ സർക്കാർ ഉദ്യോഗസ്ഥർ അടക്കം ആയിരത്തി എഴുനൂറ്റി എട്ട് പേരുൾപ്പെടും. ബന്ധപ്പെട്ട 3 വിവിധ സർക്കാരും സുരക്ഷാ ഏജൻസികളും ഏകോപിപ്പിച്ച് കൺട്രോൾ . ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റിയാണ് അഴിമതിക്കാരെ പൂട്ടിയത്. 1 സൗദിയിൽ ഉടനീളം മൊത്തം 37,124 പരിശോധനാ പര്യടനം, വിവിധ പ്രദേശങ്ങളിലായി 4,000 അന്വേഷണങ്ങളും നടത്തിയതിന് ശേഷമാണ് ഇത്രയും ആളുകളെ അറസ്റ്റ് ചെയ്തത്. അധികാര ദുർവിനിയോഗം, അഴിമതി, കൈക്കൂലി വാങ്ങൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.I
കവിഞ്ഞവർഷത്തിൽ അഴിമതിക്കാർക്കും അധികാര ചൂഷകർക്കും എതിരെ അധികൃതർ ശക്തമായ നിലയിലാണ് പോരാടിയത്. വർഷം മുഴുവനും ധാരാളം ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തു. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശങ്ങൾ നടപ്പാക്കിക്കൊണ്ട്, അഴിമതിക്കാർക്കെതിരെ കടുത്ത നടപടിയാണ് തുടർന്ന് പോകുന്നത്.