ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ ഇഷ്ട്ടപെടുന്നവർക്ക് പറ്റിയ ഒരു കിടിലൻ ബിരിയാണി തയ്യാറാക്കിയാലോ? സൺഡേ സ്പെഷ്യലായി ഒരു കിടിലൻ പനീർ ബിരിയാണി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
മസാലയ്ക്ക് ആവശ്യമായ ചേരുവകൾ
അരി വേവിക്കുമ്പോൾ ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ആദ്യം ബസ്മതി അരി നന്നായി കഴുകി അര മണിക്കൂർ കുതിരാൻ വയ്ക്കുക. ഈ സമയം പനീർ അൽപം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തു ചെറുതായി ഒന്ന് ഇളക്കുക. പനീർ പൊടിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് അര മണിക്കൂർ മാറ്റി വച്ചതിനു ശേഷം എണ്ണയിൽ ചെറുതായി വറുത്തെടുത്തു മാറ്റി വയ്ക്കാം. ഇനി മസാല തയാറാക്കാം. അതിനായി ഒരു പാനിൽ നെയ്യോ എണ്ണയോ ഒഴിച്ചു ചൂടാക്കുക. ഇതിലേക്കു മേൽപറഞ്ഞിരിക്കുന്ന അളവിൽ കറുവ പട്ട, ഏലയ്ക്ക, ഗ്രാമ്പു, സാജീരകം, ബേയ് ലീഫ് എന്നിവ ചേർക്കുക.
ശേഷം സവാള ചേർത്തു വഴറ്റുക. സവാള ബ്രൗൺ നിറത്തിലേക്കു മാറി തുടങ്ങുന്ന സമയം ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി അരപ്പ്, തക്കാളി എന്നിവ ചേർക്കുക. തക്കാളിയും സവാളയും നന്നായി വെന്തതിനു ശേഷം ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ബിരിയാണി മസാല എന്നിവ ചേർക്കുക. പൊടികളുടെ പച്ചമണം മാറുന്നതു വരെ വഴറ്റണം. ചെറു തീയിൽ വേണം വഴറ്റാൻ. ശേഷം ഇതിലേക്കു തൈര്, മല്ലിയില, പുതിന ഇല എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പു ചേർക്കുക. അൽപം കൊഴുത്ത ഗ്രേവി ലഭിക്കുന്ന വിധത്തിൽ വെള്ളം ചേർക്കുക. ഇതിലേക്ക് വറുത്ത് മാറ്റി വച്ചിരിക്കുന്ന പനീർ ചേർത്തിളക്കി യോജിപ്പിക്കുക.
ഇനി കഴുകി മാറ്റി വച്ചിരിക്കുന്ന അരി മേൽ പറഞ്ഞ ചേരുവകൾ ചേർത്തു വേവിക്കുക. അരി വെന്ത് കുഴഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് അടി കട്ടിയുള്ള പാത്രത്തിൽ ആദ്യം തയാറാക്കിയ പനീർ മസാല ഒഴിക്കുക. ഇതിനു മുകളിൽ അരി വിളമ്പുക. ഇതിനു മുകളിലായി ആവശ്യമെങ്കിൽ കശുവണ്ടി, ഉണക്കമുന്തിരി, മല്ലിയില, പുതിനയില എന്നിവ തൂകാം. ദം ചെയ്യുന്നതിനു മുൻപായി അരിയുടെ മുകളിൽ 2 ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർക്കുക. 10 മിനിറ്റ് ദം ചെയ്യുക. ശേഷം ചൂടോടെ വിളമ്പുക.