ചിക്കന്‍ കറി ഇഷ്ടമില്ലാത്തവരായി ആരുംതന്നെയില്ല, നല്ല നാടന്‍ കേരള സ്റ്റൈൽ ചിക്കന്‍ കറി വെച്ചാലോ? ഉച്ചയ്ക്ക് ഊണിന് ഈ കറി ആവട്ടെ.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ചിക്കന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍, ചിക്കന്‍ മസാല ,ഒരു ടി സ്പൂണ്‍ ഉപ്പ്,തൈര് ഇവ ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക. പട്ട, ഗ്രാമ്പു, ഏലക്ക, പെരുംജീരകം, ജീരകം, വറ്റല്‍മുളക്, മല്ലി ഇവ എണ്ണ ചേര്‍ക്കാതെ വറുത്ത് എടുക്കുക. അതിനുശേഷം പൊടിക്കുക. ഇതാണ് ഈ കറിയുടെ മസാല കൂട്ട്. ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ ഇഞ്ചി, വെളുത്തുള്ളിയും പച്ചമണം മാറുന്നതു വരെ വഴറ്റിയശേഷം, സവാള വഴറ്റുക. കറി വേപ്പിലയും പച്ചമുളകും ചേര്‍ക്കുക. സവാള നന്നായി വഴന്നു കഴിയുമ്പോള്‍, മഞ്ഞള്‍പൊടി അര ടി സ്പൂണ്‍, പൊടിച്ചു വച്ചിരിക്കുന്ന മസാല കൂട്ടും അരച്ച തക്കാളിയും ചേര്‍ക്കുക. ഇതിലേക്ക് കോഴികഷണങ്ങള്‍ ഇട്ട് ആവശ്യത്തിന് ഉപ്പും രണ്ടാം പാലും ചേര്‍ത്ത് വേവിക്കുക. ചിക്കന്‍ മുക്കാലും വെന്തു കഴിയുമ്പോള്‍ കുരുമുളക് പൊടിയും ചേര്‍ക്കുക. അതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങി വെക്കുക.