തട്ടുകടയിലെ കൊതിപ്പിക്കുന്ന രുചിയിലുള്ള കൊത്തുപൊറോട്ട തയ്യാറാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- പെറോട്ട – 10
- ചിക്കന്‍ വേകിച്ച് ചെറിയ കഷണങ്ങളായി ചീന്തിയെടുത്തത് – 1 കപ്പ്
- മുട്ട – 5 (അടിച്ചുപതപ്പിച്ച്) ചീനച്ചട്ടിയില്‍ ഒഴിച്ച് ചെറുതായി ചിക്കി എടുത്തത്
- സവാള ചെറുതായി അരിഞ്ഞത് – ½ കപ്പ്
- പച്ചമുളക് ചെറുതായി അരിഞ്ഞത് – 3 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍
- തക്കാളി ചെറുതായി അരിഞ്ഞത് – ½ കപ്പ്
- മല്ലിയില, കറിവേപ്പില – കുറച്ച്
- എണ്ണ ഉപ്പ് – ആവശ്യത്തിന്
- മുളകുപൊടി – ½ ടേബിള്‍ സ്പൂണ്‍
- കുരുമുളകുപൊടി – ½ ടേബിള്‍ സ്പൂണ്‍
- മസാലപൊടി – ½ ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാള ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക് ഇവ വഴറ്റി നിറം മാറി തുടങ്ങുമ്പോള്‍ അതില്‍ തക്കാളി പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക മല്ലിയില കറിവേപ്പില ചേര്‍ക്കുക. ഇതില്‍ ചിക്കന്‍ വേവിച്ച് ചെറിയ കഷണങ്ങളാക്കിയത്, മുട്ട ചിക്കിയത്, ഇവ ചേര്‍ക്കുക. ഇതിലേക്ക് ചെറുതായി പിച്ചിയെടുത്തിട്ടുള്ള പെറോട്ടകൂടി ചേര്‍ത്ത് ഒരു തടി തവി കൊണ്ട് നല്ലപോലെ മിക്‌സ് ചെയ്യുക. നല്ലപോലെ മസാലകളും കഷണങ്ങളും പെറോട്ടയും ഒന്നിച്ചു ചേര്‍ത്ത് നല്ല സ്വാദുള്ള കൊത്തുപെറോട്ട ലഭിക്കും.