വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ തക്കാളി രസം റെസിപ്പി നോക്ക്കിയാലോ? കിടിലൻ സ്വാദ് ആണ് ഇതിന്.
ആവശ്യമായ ചേരുവകള്‍
- 1.തുവരപ്പരിപ്പ് – കാല്‍ കപ്പ്
- 2.വെള്ളം – നാലു കപ്പ്
- 3.വെളുത്തുള്ളി – നാല് അല്ലി
- ജീരകം – അര ചെറിയ സ്പൂൺ
- ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
- കുരുമുളക് – കാൽ ചെറിയ സ്പൂൺ
- 4.തക്കാളി – നാല് ഇടത്തരം, വലിയ കഷണങ്ങളാക്കിയത്
- കായംപൊടി – അര ചെറിയ സ്പൂൺ
- മുളകുപൊടി – അര ചെറിയ സ്പൂൺ
- മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
- 5.നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്
- 6.എണ്ണ – രണ്ടു വലിയ സ്പൂൺ
- 7.കടുക് – അര ചെറിയ സ്പൂൺ
- 8.ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ
- വറ്റൽമുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്
- മല്ലിയില – നാലു വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
പരിപ്പ് നാലു കപ്പ് വെള്ളത്തിൽ വേവിക്കുക. മൃദുവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചതച്ചതും ചേർത്തിളക്കുക. ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തു തിളപ്പിക്കണം. നന്നായി തിളച്ചശേഷം അടുപ്പിൽ നിന്നു വാങ്ങി അരിച്ചശേഷം നാരങ്ങാനീരു ചേർത്തിളക്കുക. എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം എട്ടാമത്തെ ചേരുവയും ചേർത്തു താളിച്ചു കറിയിൽ ചേർക്കുക.