ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള ലഹരി കടത്തിൽ പ്രതികൾ പിടിയിൽ. മലപ്പുറം കാടാമ്പുഴ സ്വദേശി സാലിഹ് (35 ), തിരൂർ മേൽമുറി സ്വദേശി അബ്ദുൽ ഖാദർ (38) എന്നിവരെയാണ് പിടികൂടിയത്.
തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയ കേസിലെ പ്രതികളെയാണ് പിടികൂടിയത്. സ്വകാര്യ ബസിന്റെ പാഴ്സൽ സർവീസ് മറയാക്കിയായിരുന്നു ലഹരി കടത്ത്. പാഴ്സലിനൊപ്പം ജിപിഎസും ഘടിപ്പിച്ചിരുന്നു.