പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷക സംഘടനകള്‍. ഇന്നലെ നടന്ന മഹാ പഞ്ചായത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്നും നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
മൂന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിപണനത്തിനുള്ള ദേശീയ നയ ചട്ടക്കൂട് കര്‍ഷക താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കര്‍ഷകനേതാക്കള്‍ ചൂണ്ടിക്കാണിച്ചു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ ഗ്രാമങ്ങളില്‍ നിന്നും കേന്ദ്രകൃഷിമന്ത്രിക്ക് ജനുവരി 10 ന് മുന്‍പായി കത്തയക്കാനും മഹാപഞ്ചായത്തില്‍ തീരുമാനമായി. അതേസമയം ദല്ലേവാളിന്റെ നിരഹാര സമരം 41 ദിവസം പിന്നിട്ടു.