ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ നൂഡ്ൽസ്ന്റെ റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും ഈ നൂഡിൽസ് റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- 1.മുട്ട – ഒന്ന്
- 2.എണ്ണ – രണ്ടു വലിയ സ്പൂണ്‍
- 3.സെലറി – ഒരു തണ്ട്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത്
- ബീന്‍സ് – നാല്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത്
- കാരറ്റ് – ഒന്ന്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത്
- ചൗചൗ – ഒന്ന്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത്
- കാബേജ് നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത് – ഒരു പിടി
- സവാള – ഒന്ന്, നീളത്തില്‍ അരിഞ്ഞത്
- 4.ചിക്കന്‍ വേവിച്ചു നീളത്തില്‍ അരിഞ്ഞത് – 100 ഗ്രാം
- 5.സോയാസോസ് – ഒരു ചെറിയ സ്പൂണ്‍
- കുരുമുളകുപൊടി – മൂന്ന് നുള്ള്
- പഞ്ചസാര – ഒരു നുള്ള്
- ഉപ്പ് – പാകത്തിന്
- 6.നൂഡില്‍സ് വേവിച്ചൂറ്റിയത് – 150 ഗ്രാം
തയ്യാറാക്കുന്ന വിധം
മുട്ട നന്നായി അടിച്ച് ഓംലറ്റ് ഉണ്ടാക്കി നീളത്തില്‍ മുറിച്ചു മാറ്റി വയ്ക്കണം. എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക. പച്ചക്കറികള്‍ പാകമാകുമ്പോള്‍ ചിക്കന്‍ കഷണങ്ങളും ചേര്‍ത്തു വഴറ്റണം. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്തിളക്കിയ ശേഷം നൂഡില്‍സ് വേവിച്ചതും ചേര്‍ത്തിളക്കുക. തയാറാക്കി വച്ചിരിക്കുന്ന ഓംലറ്റും ചേര്‍ത്തു ഫോര്‍ക്കു കൊണ്ടു നന്നായി യോജിപ്പിച്ചു ചൂടോടെ വിളമ്പാം.