അൽ മുക്താദിർ സ്ഥാപനങ്ങൾക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽസലാം. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ പറയുന്നത്.
I സ്വർണവില വലിയ രീതിയിൽ ഉയരുന്ന സമയത്ത് ഏറ്റവും വിലക്കുറവിലാണ് സ്വർണം വിറ്റത് എന്നും, ഇത് കല്ല്യാണ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ഉപകാരമായി എന്നും അൽ മുക്താദിർ ഗ്രൂപ്പ് പറയപുന്നു. അൽ മുക്താദിർ ഗ്രൂപ്പിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽസലാം രംഗത്തെത്തിയത്. ജനങ്ങൾക്ക് മികച്ച ഓഫറുകൾ നൽകുന്നതിന്റെ അമർഷമാണ് സംഘടിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും ഇവ തികച്ചും വ്യാജമാണെന്നും അൽ മുക്താദിർ ഗ്രൂപ്പ് വ്യക്തമാക്കുന്നു.
ഇനിയും ഉപഭോക്താക്കൾക്ക് ലഭകരമായ ഓഫറുകളുമായി മുന്നോട്ട് പോകാനാണ് തങ്ങളുടെ പദ്ധതിയെന്നും അൽ മുക്താദിർ ഗ്രൂപ്പ് നിലപാട് അറിയിച്ചു. കൂടാതെ ഈ വർഷം തന്നെ അൽ മുക്താദിർ ഗോൾഡ് മാൾ ആരംഭിക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. വടക്കൻ മലബാർ കേന്ദ്രീകരിച്ചാകും മാളുകളുടെ പ്രവർത്തനം. കേരളത്തിലും വിദേശത്തുമായി കൂടുതൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുമെന്നും ഡോ. മുഹമ്മദ് മൻസൂർ അബ്ദുൾ സലാം പറഞ്ഞു.