ഉച്ചയൂണിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരൻ ആയാലോ? സ്വാദിഷ്ടമായ ബീറ്റ്റൂട്ട് മുട്ടത്തോരൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1.എണ്ണ – പാകത്തിന്
- 2.സവാള അരിഞ്ഞത് – ഒരു കപ്പ്
- മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
- 3.ബീറ്റ്റൂട്ട് പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
- 4.മുട്ട – രണ്ട്
- 5.കടുക് – കാൽ ചെറിയ സ്പൂൺ
- 6.വറ്റൽമുളക് – രണ്ട്
- കറിവേപ്പില – അഞ്ച് ഇതൾ
- ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക. ഇതിൽ ബീറ്റ്റൂട്ട് ചേർത്തു വഴറ്റിയ ശേഷം മുട്ട ചേർത്ത് പത്തു മിനിറ്റ് ഇളക്കി വേവിച്ചു വാങ്ങണം. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ആറാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക. ഇത് ബീറ്റ്റൂട്ട്–മുട്ടക്കൂട്ടിൽ ചേർത്തിളക്കി ഉപയോഗിക്കാം.