Health

ഇരുന്ന് ഇരുന്ന് പണി വാങ്ങുമോ ? ഇവരൊക്കെ വരുത്തി വയ്ക്കാൻ പോകുന്നത് മാരകരോഗങ്ങള്‍ | sitting for too long could be behind 19 diseases

40,000 പേരുടെ വിവരങ്ങള്‍ പരിശോധിച്ചായിരുന്നു പഠനം നടത്തിയത്

ദേഹം അനങ്ങി പണിയെടുക്കണം എന്നൊക്കെ എല്ലാവരും പറയാറുണ്ട്. എന്നാൽ ഇന്ന് കൂടുതലും ആളുകളും ഓഫീസിൽ കറങ്ങുന്ന കസേരയിലിരുന്ന് പണിയെടുക്കുന്നവരാണ്. ഏറെ നേരം ഇരുന്നു പണിയെടുക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എപ്പോഴും എല്ലാവരും പറയാറുണ്ട്. ഇരുന്നുള്ള ജോലിക്ക് അപ്പുറം സോഷ്യൽ മീഡിയ ഉപയോഗവും ടിവിയും ഒക്കെയായി മണിക്കൂറുകളാണ് ഓരോ ദിവസവും ആളുകൾ കസേരയിലോ ഒക്കെയായി ചെലവുന്നത്. ഇതു വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ശരീരഭാരം കൂടാൻ മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് പോലും ഇത് നിങ്ങളെ നയിച്ചേക്കാം. ഇത്തരത്തിൽ ഇരിക്കുന്നവർ എന്തായാലും വ്യായാമങ്ങൾ ചെയ്യാത്ത ആളുകളും ആയിരിക്കും. അതുകൊണ്ടുതന്നെ പ്രമേഹവും മറ്റും നിങ്ങളിൽ കൂടാനുള്ള സാധ്യതയും വളരെ വലുതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

അമേരിക്കയിലെ അയോവ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമായത്. ചെറിയ ജീവിതശൈലീ മാറ്റങ്ങള്‍ പോലും ആരോഗ്യത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യക്തമായി. കൃത്യമായ വ്യായാമങ്ങളുടെയോ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയോ അഭാവം കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

40,000 പേരുടെ വിവരങ്ങള്‍ പരിശോധിച്ചായിരുന്നു പഠനം നടത്തിയത്. പ്രതിവാരം 150 മിനിറ്റോ അതില്‍ കൂടുതലോ സമയം വ്യായാമം ചെയ്യുന്നവരുടെ ആരോഗ്യം വ്യായാമം ചെയ്യാത്തവരേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തി. യാതൊരു തരത്തിലുമുള്ള വ്യായാമങ്ങള്‍ ചെയ്യാത്തവര്‍ക്ക് അമിതവണ്ണം, വിഷാദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പത്തൊമ്പതോളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. രോഗാവസ്ഥകളെ നിയന്ത്രിക്കുന്നതിലും തടയുന്നതിലും പതിവായുള്ള വ്യായാമത്തിന്റെ സ്വാധീനം അടിവരയിടുന്നതായിരുന്നു പഠനമെന്നും ഗവേഷകര്‍ പറയുന്നു.

CONTENT HIGHLIGHT: sitting for too long could be behind 19 diseases