തൃശൂർ: വിദേശത്ത് ജോലി വാഗാദാനം ചെയ്ത, വ്യാജ രേഖകൾ ചമച്ച് 37 പേരിൽ നിന്നായി രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം. എരുമപ്പെട്ടി സി ഐ ലൈജുമോന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം രണ്ട് പേരെ അറസ്റ് ചെയ്തു. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ 9 പേർക്കെതിരെ തൃശൂർ എരുമപ്പെട്ടി പോലീസ് കേസെടുത്തിരുന്നു. ഇവരിൽ 3 പേരെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഇതിൽ ഒന്നും രണ്ടും പ്രതികൾ തൃശൂർ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ ഫയൽ ചെയ്തിരുന്നു. വാദം കേട്ട കോടതി പരാതിക്കാരന്റെ അഭിഭാഷകന്റെ ശക്തമായ വാദത്തെ തുടർന്ന് മുൻകൂർ ജാമ്യം തള്ളിയിരുന്നു. പരാതിക്കാരനുവേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനി യാണ് ഹാജരായത്. തൃശൂർ വെള്ളൂർ സ്വദേശി ജിജോ എന്ന പേരിൽ അറിയപ്പെടുന്ന സൂര്യനാരായണൻ ആണ് പരാതിക്കാൻ.
2023- ജൂൺ മുതൽ 2024 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഫ്ലൈ അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള എഡ്യൂക്കേഷൻ കൺസൽട്ടസിയുടെ നടത്തിപ്പുകാർ തന്നിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്തതായിട്ടാണ് സൂര്യനാരാണൻ പോലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.
സ്ഥാപന നടത്തിപ്പുകാർ യൂ കെ യിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെതിരുന്നും ഇതുപ്രകാരം താൻ 37 പേരിൽ നിന്നായി സമാഹരിച്ച തുകയാണ് താൻ സ്ഥാപനത്തിന് നൽകിയെന്നും പണം വാങ്ങിയിട്ടും ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാതെ സ്ഥാപനം തന്നെ കബളിപ്പിയ്ക്കുകയായിരുന്നെന്നും സൂര്യനാരായണൻ പറഞ്ഞു.
വിശ്വാസ വഞ്ചന, കബളിപ്പിയ്ക്കൽ തുടങ്ങി നിരവധി വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്ഥാപന നടത്തിപ്പുകാർക്ക് പണം കൈമാറിയതിന്റെ രേഖകൾ സഹിതമാണ് സൂര്യനാരായണൻ പോലീസിനെ സമീപിച്ചിട്ടുള്ളത്.
ജോലിയ്ക്കായി പണം നൽകിയ ഏതാനും പേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിചേർക്കപ്പെട്ടിട്ടുള്ളവരിൽ ഒട്ടുമിക്കവരും ആന്ധ്ര, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും ഇവരിൽ 3 പേരെ കുറച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എരുമപ്പെട്ടി സി ഐ ലൈജുമോൻ സി വി അറിയിച്ചു.
ഇതിലേ അഞ്ചാം പ്രതി മുപ്പരാപു സുരേഖ ഹൈദ്രബാദിലെ പ്രമാധമായ കേസ് ആയ അർസനിക് കൊലപാതക കേസിലെ പ്രതിയാണ്. അർസനിക് എന്ന കെമിക്കൽ ഉപയോഗിച്ച് ആളെ കൊല്ലുന്ന കേരളത്തിലെ കൂടത്തായി ജോളി മോഡൽ കൊലപാതക മാണ് ഇത്. ഈ കേസിലെ പ്രതികൾ ക്കെതിരെ സമാനമായ ജോലി തട്ടിപ്പ് കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്
കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന നിരവധി രേഖകൾ സൂര്യനാരായണൻ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത് കേസന്വേഷണത്തിൽ പോലീസന് സഹായകമാവുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള മലയാളി ജോസഫ് ഡാനിയോൽ സമാനതട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി ഇന്നലെ കാസ്റ്റഡിയിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു കൊണ്ടിരിക്കുവാണ്.
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ.ജോണി ജോർജ്ജ് പാംപ്ലാനി മുഖേന പരാതിക്കാരൻ കോടതിയെ സമീപിയ്ക്കുകയും സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി പോലീസിനോട് നിർദ്ദേശം നൽകുകയുമായിരുന്നു.