മുഖ്യമന്ത്രിപദത്തെ പറ്റി ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍. മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് നല്‍കാറില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു. മുന്നണി വിപുലീകരണത്തിന് നിലവില്‍ യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ ലീഗ് അത് നിര്‍വഹിക്കുമെന്നും എം.കെ മുനീര്‍ പറഞ്ഞു.
ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തില്‍ എത്തി എന്ന് പറയാന്‍ ആകില്ല. ജാമിഅഃ നൂരിയയുടെ പരിപാടിയില്‍ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ല. അങ്ങനെ ഒരു കീഴ് വഴക്കം ലീഗിനില്ല. തെരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വര്‍ഷമുണ്ട്. മുന്നണി വിപുലീകരണത്തിന് നിലവില്‍ ചര്‍ച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.