വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതിനോടൊപ്പം ആകർഷണീയമായ വിലയുമാണ് ലുലുവിന്റെ സ്ഥാപനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ പലപ്പോഴായി വലിയ ഒഫറുകളും ലുലു ഉപഭോക്താക്കള്‍ക്കായി ഒരുക്കാറുണ്ട്. ക്രിസ്മസ്-ന്യൂഇയർ സീസണില്‍ തങ്ങളുടെ വിവിധ സ്ഥാപനങ്ങളില്‍ ലുലു ഇത്തരം ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ മറ്റൊരു കിടിലന്‍ ഓഫർ കാലയളവ് കൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു.
പകുതിവിലയ്ക്ക് സാധാനങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്. അതായത് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ ലുലുവിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാം. ജനുവരി 9 മുതൽ 12 വരെയായിരിക്കും ഈ ഓഫർ ലഭ്യമായിരിക്കുക. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവിടങ്ങളിലെല്ലാം ഓഫറുണ്ടാകും.
മലയാളികള്‍ക്ക് ലോകോത്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം പരിചയപ്പെടുത്തിയ സ്ഥാപനമാണ് ലുലു. മാളുകള്‍ പലതും നേരത്തേയും വന്നിട്ടുണ്ടെങ്കിലും കൊച്ചിയില്‍ ലുലു മാള്‍ വന്നതോടെ മലയാളികള്‍ അവിടേക്ക് ഇരച്ചു കയറുകയായിരുന്നു. ഒന്നും വാങ്ങാന്‍ ഇല്ലെങ്കിലും വർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും കൊച്ചി ലുലു ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായും നിലനില്‍ക്കുന്നു.
കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ പുതിയ മാളുകള്‍ ആരംഭിച്ച ലുലു കൊട്ടിയത്തും തൃശൂരിലും കൊച്ചിയിലും മറ്റ് മാളുകളുമായി സഹകരിച്ച് ഹൈപ്പർ മാർക്കറ്റുകളും പ്രവർത്തിപ്പിക്കുന്നു. ഇതിന് പുറമെ ഈ വർഷം തിരൂർ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ലുലു നിർമ്മിക്കുന്ന പുതിയ ഹൈപ്പർമാർക്കറ്റ് നിർമ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്.