സ്കൂൾ കലോത്സവത്തിലെ പ്രധാന വേദികളിലൊന്നും ദിവസവും പതിനായിരക്കണക്കിന് പേർക്ക് ഭക്ഷണവുമൊരുക്കുന്ന വേദിയും സജ്ജീകരിച്ചിരിക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് 75 ബയോടോയ്‌ലെറ്റ് സംവിധാനം ഒരുക്കി തിരുവനന്തപുരം
കോർപറേഷൻ.
മൈതാനത്തിൽ ഉള്ള പൊതുശൗചാലയങ്ങൾക്കു പുറമേയാണ് കലോത്സവത്തിൻ്റെ ഭാഗമായി 75 ബയോടോയ്ലറ്റുകൾ കൂടി ക്രമീകരിച്ചത്. ടോയ്‌ലെറ്റുകളിലേക്കുള്ള ജലവിതരണം മുടക്കമില്ലാതെയിരിക്കാൻ ജല അതോറിട്ടിയുടെ പിന്തുണയുറപ്പാക്കിയിട്ടുമുണ്ട്.
മലിനജലം സംസ്കരിക്കുന്നതിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ടോയ്‍ലെറ്റുകൾ ഓരോ മണിക്കൂറിലും വൃത്തിയാകുന്നതിനായി അൻപതിലേറെ ശുചീകരണജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
10 ലക്ഷം രൂപയാണ് ബയോടോയ്‌ലെറ്റിനായി ചെലവിട്ടത്. ഇത്ര വിപുലമായ തോതിൽ സ്കൂൾ കലോത്സവത്തിന് വേണ്ടി ബയോടോയ്ലറ്റുകൾ ഒരുക്കുന്നത് ആദ്യമായാണ്.
content highlight : 75 bio-toilets prepared in Putharikandam Maidan