അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘തണ്ടേല്‍’- ലെ ശിവ ശക്തി ഗാനം പുറത്ത്. നാഗ ചൈതന്യയെ നായകനാക്കി ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ചിത്രത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ‘നമോ നമഃ ശിവായ’ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് ജോണാവിതുല, ആലപിച്ചത് അനുരാഗ് കുല്‍ക്കര്‍ണി, ഹരിപ്രിയ എന്നിവരാണ്. ദേവി ശ്രീ പ്രസാദ് ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം 2025 ഫെബ്രുവരി 7 -നാണ് റിലീസ്.
നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ആദ്യഗാനമായ ‘ബുജ്ജി തല്ലി’ വന്‍ ഹിറ്റായി മാറിയിരുന്നു. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സായ് പല്ലവിയാണ്. സമാനതകളില്ലാത്ത ഒരു ദൃശ്യ-ശ്രവ്യ അനുഭവമാണ് ഈ ശിവ ശ്കതി ഗാനം നല്‍കുന്നത്. ശേഖര്‍ മാസ്റ്ററുടെ നൃത്തസംവിധാനം ഈ ഗാനത്തെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്നു.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്.
STORY HIGHLIGHT: thandel shiva shakti song lyrics out