തിരുവനന്തപുരം: 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പൂരക്കളി മല്‍സരത്തില്‍ അജയ്യത അരക്കിട്ടുറപ്പിച്ച് പാലക്കാട് ജില്ലയുടെ സ്ഥിരം കലോത്സവ സാന്നിദ്ധ്യമായ ബി എസ് എസ് ആലത്തൂര്‍. കഴിഞ്ഞ 12 വര്‍ഷക്കാലമായി ബി എസ് എസ് തന്നെയാണ് പൂരക്കളിയില്‍ വിജയം കരസ്ഥമാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ സംസ്ഥാന കലോത്സവങ്ങളില്‍ പലതവണ ഓവറോള്‍ കിരീടം നേടിയ വിദ്യാലയമാണ് ബിഎസ്എസ് ആലത്തൂര്‍.
മണക്കാട് ഗവ എച്ച് എസ് എസിലെ അഞ്ചാം വേദിയായ കരമനയാറിലാണ് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പൂരക്കളി മത്സരം നടന്നത്. യുവകലാപ്രതിഭാ പുരസ്‌കാരജേതാവായ സജീഷ് പയ്യന്നൂരാണ് പൂരക്കളി പരിശീലനം നല്‍കിയത്.
കലോത്സവവേദികളില്‍ ബി എസ് എസ് ആലത്തൂരിന്റെ മുന്നേറ്റം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം സംഘഗാനം, ദേശഭക്തിഗാനം, പൂരക്കളി, ഹയര്‍ സെക്കന്ററി വിഭാഗം ഗിറ്റാര്‍ എന്നിവയില്‍ എ ഗ്രേഡ് കരസ്ഥമാക്കി. ഇത്തവണയും ഓവറോള്‍ കിരീടം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും.
content highlight : BSS Alathur, a Kalotsava presence in Palakkad district, secured invincibility in Poorakali competition.