ചേരുവകൾ:-
പുതിനയില – 20 ഇല
ചെറുനാരങ്ങ – 2 സ്ലൈസ്
നാരങ്ങ ജ്യൂസ് – 2 tbsp
ഉപ്പ് – 1 നുള്ള്
സോഡ/ 7up – 500ml
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ് പൊടിച്ചത്
തയ്യാറാക്കുന്ന വിധം:-
പുതിനയില, നാരങ്ങ അരിഞ്ഞു വെച്ചിരിക്കുന്നത്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക. ഇത് രണ്ടു ഗ്ലാസ്സിലേക്കു പകർത്തി, ഓരോ സ്പൂൺ ചെറുനാരങ്ങാ നീരും, ഐസ് ക്യൂബ്‌സും സോഡയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ഉടനെ സെർവ് ചെയ്യാം.
സോഡാക്കു പകരം 7up, sprite ചേർക്കുമ്പോൾ പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല.