യുദ്ധക്കഥകള്‍ക്ക് പ്രശസ്തമായ ബാരാമുള്ള ജമ്മു കാശ്മീരിലെ 22 ജില്ലകളില്‍ ഒന്നാണ്. ഇത് പിന്നീട് വീണ്ടും എട്ട് മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. 4190 ചതുരശ്ര കിലോമീറ്ററാണ് ബാരാമുള്ളയുടെ വിസ്തൃതി. പാക് അധിനിവേശ കാശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ബാരാമുള്ള. കുപ്വാര, ശ്രീനഗര്‍, ലഡാക്ക്, പൂച്ച് എന്നിവയാണ് ബാരാമുള്ളയുടെ മറ്റ് അതിര്‍ത്തികള്‍. 2306 ബി സിയില്‍ രാജാ ഭീംസേനയാണ് ബാരാമുളള സ്ഥാപിച്ചത് എന്നാണ് വിശ്വാസം. 1508 ല്‍ മഹാനായ അക്ബര്‍ ചക്രവര്‍ത്തി ഇവിടെ സന്ദര്‍ശനത്തിനെത്തി. ബാരാമുള്ളയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീര്‍ ഇവിടെ താമസിച്ചിരുന്നു. ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാംഗും ബാരാമുള്ള സന്ദര്‍ശിച്ചിട്ടുണ്ട്.
വരാഹം, മുള്‍ എന്നീ രണ്ട് പേരുകളില്‍ നിന്നാണത്രെ ഈ സ്ഥലത്തിന് ബാരാമുള്ള എന്ന പേര് കിട്ടിയത്. കാശ്മീരിന്റെ ഐതിഹ്യമായ നില്‍മത്പൂര്‍ണയില് ഇതിനെക്കുറിച്ച് പറയുന്നുണ്ടത്രെ. ജലോത്ഭവന്‍ എന്ന അസുരന്റെ കീഴിലുള്ള സതിസാര എ്‌നന പ്രദേശമായിരുന്നത്രെ പണ്ട് ബാരാമുള്ള. വിഷ്ണു വരാഹരൂപം പൂണ്ട ഈ അസുരനെ വധിച്ചു എന്നാണ് ഐതിഹ്യം. ഗുരുദ്വാരകളും, ക്ഷേത്രങ്ങളും, സ്മാരകങ്ങളും, മറ്റുമാണ് ബാരാമുള്ളയുടെ തീര്‍ത്ഥാടക പ്രിയതയ്ക്ക് കാരണം. സമുദ്രനിരപ്പില്‍ നിന്നും 2730 മീറ്റര്‍ ഉയരത്തിലുള്ള ഗുല്‍മര്‍ഗ് ഇവിടെ കാണെണ്ട കാഴ്ചയാണ്. ഗൗരിമാര്‍ഗ് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. ഗോള്‍ഫ് കോഴ്‌സാണ് ഇവിടത്തെ കാഴ്ച. ഇതിനുപുറമേ വേരിനാഗ്, താംഗ്മാര്‍ഗ്, ഗൊണ്ടോല ലിഫ്റ്റ്, ആച്ചബാല്‍, ഖിലാന്‍മാര്‍ഗ് തുടങ്ങിയവയും ഇവിടത്തെ കാഴ്ചകളില്‍ പെടുന്നു.
പരിഹസപോര, രാജ് ഭവന്‍ തുടങ്ങിയവയും ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകളാണ്. വുളാര്‍ ലേക്ക്, അല്‍പതീര്‍ ലേക്ക് തുടങ്ങിയവയും ഇവിടത്തെ ആകര്‍ഷണങ്ങളില്‍പ്പെടുന്നു. ബാരാമുള്ളയില്‍ നിരവധിതീര്‍ത്ഥാടന കേന്ദ്രങ്ങളും ഉണ്ട്. താംഗ്മാര്‍ഗിലെ സേയരാത് ബാബ രേഷി, അഹമദ്പുരയിലെ സേയരാത് തുജ്ജാര്‍ ഷെരീഫ് തുടങ്ങിയവയാണ് ഇവയില്‍ പ്രസിദ്ധം. മഹാറാണി അഥവാ മോഹനീശ്വര്‍ ശിവാല ക്ഷേത്രം, മുസ്ലിം ദേവാലയങ്ങള്‍ എന്നിവയും ഇവിടെ കാണാനുണ്ട്. സുന്ദരമായ അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, താഴ്വരകള്‍ എന്നിങ്ങനെ പോകുന്നു ബാരാമുള്ളയിലെ കാഴ്ചകള്‍. റോഡ്, വിമാന, ട്രെയിന്‍ മാര്‍ഗങ്ങളില്‍ ബാരാമുള്ളയിലെത്താം. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുളള മാസങ്ങളാണ് ബാരാമുളള സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
STORY HIGHLIGHTS : Baramulla with beauty that does not perish in battles