സാൻഡ്‌വിച്ച് ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഒരു ടേസ്റ്റി ഐറ്റം ചീസി പനീർ സാൻഡ്‌വിച്ച് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ?
ചേരുവകൾ
- പനീർ – 1/2 കപ്പ്
- ചീസ് – 1/4 കപ്പ്
- മുട്ട – 2 എണ്ണം
- കുരുമുളക് പൊടി – 1/4 സ്പൂൺ
- ഉപ്പ് – 1/4 സ്പൂൺ
- ബ്രെഡ് – 4 എണ്ണം
- ബട്ടർ – 4 സ്പൂൺ
- മല്ലിയില – 2 സ്പൂൺ
തയ്യറാക്കുന്ന വിധം
ഒരു പാനിലേയ്ക്ക് ആവശ്യത്തിന് ബട്ടർ ഒഴിച്ചതിന് ശേഷം അതിലേയ്ക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചൊഴിക്കുക. ഇനി അതിനൊപ്പം തന്നെ കുരുമുളകുപൊടിയും പനീറും ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതൊന്നു ക്രീമിയായി വരുന്ന സമയത്ത് ഇതിലേയ്ക്ക് ചീസ് കൂടി ചേർത്ത് വീണ്ടും നല്ല ക്രീമിയാവുമ്പോൾ മല്ലിയില വിതറുക. ശേഷം ബ്രെഡ് കട്ട് ചെയ്ത് അതിനുള്ളിലായി ഈ ഒരു മിക്സ് വെച്ച് കഴിക്കാം.
STORY HIGHLIGHT : cheese paneer sandwich