Kerala

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഹർജി കോടതി തള്ളി |cbi investigation rejected

സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ഇല്ല. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പ​ഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരും. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു.പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ ആശങ്കകൾ കേൾക്കണമെന്നാണു ഹൈക്കോടതി ഉത്തരവ്.

നവീൻ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുൾപ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് കുടുംബം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയത്. പ്രതിയായ ദിവ്യയെ സർക്കാർ സംരക്ഷിക്കുന്നു എന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുടുംബം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമാണ് സർക്കാർ നിലപാട്.

CONTENT HIGHLIGHT: cbi investigation rejected naveen babu case