ആവശ്യമായ ചേരുവകൾ
സോയ
കുരുമുളക്
ചെറിയ ജീരകം
വലിയ ജീരകം
വെളിച്ചെണ്ണ
സവാള
തയ്യാറാക്കേണ്ട രീതി
ആദ്യം ഒന്നര കപ്പ് സോയ (വലുത് ) ചങ്ക്‌സ് എടുക്കാം. ഒരു പാത്രത്തിൽ വെള്ളം ചൂടാവാൻ വയ്ക്കണം. വെള്ളം ചൂടായി തിളച്ച് വരുമ്പോൾ സോയ ചങ്ക്‌സ് ചേർത്ത് കൊടുക്കണം. സോയ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കണം. സോയ എടുത്ത് നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വയ്ക്കണം. പാൻ ചൂടായി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ വലിയ ജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കണം. ശേഷം ഇത് നന്നായി പൊടിച്ചെടുക്കണം. ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം ഒരു വലിയ സവാള കനം കുറച്ച് അരിഞ്ഞത് ചേർക്കണം. സവാള നന്നായി വഴന്ന് കിട്ടാനായി ആവശ്യത്തിന് ഉപ്പും കൂടി ചേർക്കാം. സവാള നന്നായി വെന്ത് കഴിഞ്ഞാൽ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുക്കാം. തക്കാളി നന്നായി വെന്ത് വരുമ്പോൾ സോയ ചങ്ക്സ് ഇട്ട് കൊടുത്ത് രണ്ടും കൂടി നന്നായി മിക്സ് ചെയ്ത് കൊടുക്കണം. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിച്ചെടുക്കാം. ഇനി ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ച മസാല കൂടി ചേർത്ത് കൊടുക്കാം. കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ കാശ്മീരി മുളക് പൊടിയും കൂടി ചേർത്ത് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്‌തെടുക്കണം. ശേഷം ചെറിയ തീയിൽ വച്ച് ഡ്രൈ ആവുന്നത് വരെ വയ്ക്കണം.