ചിക്കൻ ഇഷ്ട്പെടുന്നവർ വെറൈറ്റി രുചികളുള്ള ചിക്കൻ വിഭവങ്ങൾ ആണ് ഇഷ്ടപ്പെടുന്നത്. കിടിലൻ രുചിയിൽ ഹണി ചിക്കന്‍ തയ്യാറാക്കിയാലോ. ചപ്പാത്തിക്കൊപ്പമോ വെറുതെയോ കഴിക്കാം. നല്ല രുചിയിൽ വീട്ടില്‍ വച്ചുതന്നെ എളുപ്പത്തിൽ തന്നെ ഈ ഐറ്റം ഉണ്ടാക്കാം. കടകളിൽ നിന്നൊക്കെ വാങ്ങുന്ന അതേ രുചിയിൽ തന്നെ ഈ ഹണി ചിക്കൻ തയ്യാറാക്കാം
ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍(എല്ലില്ലാത്തത്) – 250 ഗ്രാം
ബട്ടര്‍ -ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര് -ഒന്നര ടീസ്പൂണ്‍
തേന്‍ -2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
എണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്നതിനായി
ചിക്കൻ വൃത്തിയാക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ എണ്ണയൊഴിച്ച് ചിക്കന്‍ കഷ്ണങ്ങള്‍ നാല്-അഞ്ച് മിനിറ്റ് വറുത്തെടുക്കാം. ശേഷം ചിക്കന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. മറ്റൊരു പാനെടുത്ത് അടുപ്പത്ത് വെച്ച് അതിലേക്ക് ബട്ടറും തേനും ചേര്‍ക്കാം. ബട്ടര്‍ നന്നായി ഉരുകി കഴിയുമ്പോള്‍ തീ ഓഫാക്കാം. ഇതേ പാനിലേക്ക് നാരങ്ങാ നീരും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കാം. നേരത്തെ വറുത്തെടുത്ത ചിക്കന്‍ കഷ്ണങ്ങള്‍ കൂടി ചേര്‍ത്ത് ചെറുതീയില്‍ 10 മിനിറ്റ് വേവിച്ചെടുക്കാം. സ്വാദിഷ്ടമായ ഹണി ചിക്കന്‍ തയ്യാർ.