ആവശ്യമായ ചേരുവകൾ
തേങ്ങ
ശർക്കര പാനി
നെയ്യ്
തയ്യാറാക്കേണ്ട രീതി
ചിരകിയെടുത്ത തേങ്ങ മിക്സിയിലിട്ട് ചെറുതായി ഒന്ന് കറക്കുക. ഒരു പാനിൽ ശർക്കരപ്പാനി ഒഴിച്ച് തിളയ്ക്കുമ്പോൾ തേങ്ങ ചേർക്കാം. നെയ്യ് കൂടി ചേർത്ത് ഇളക്കി കട്ടിയാകുന്നതുവരെ അടുപ്പിൽ വയ്ക്കുക. പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ എണ്ണ പുരട്ടിയ ഒരു പ്ലേറ്റിലേക്ക് മാറ്റാം. നന്നായി പ്രസ് ചെയ്ത ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം. ശേഷം മുറിച്ചെടുത്ത് കഴിക്കാം.