Business

എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ ശാഖ കൊല്ലത്ത് ആരംഭിച്ചു.

ഇന്ത്യയിലെ പ്രമുഖ മ്യൂച്വല്‍ ഫണ്ടായ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് കൊല്ലത്ത് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി  25 പുതിയ ശാഖകള്‍ ആരംഭിച്ചു. കമ്പനിയുടെ സേവനം വിപുലീകരിക്കുന്നതിനും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
ഓരോ ഇന്ത്യക്കാരനെയും സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന്റെ ഭാഗമായി പുതിയ ശാഖകളിലൂടെ  എച്ച്ഡിഎഫ്‌സി എഎംസിയെ രാജ്യത്തെ  സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു സ്ഥാപനമായി മാറും. ഈ വിപുലീകരണത്തോടെ  എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ ശൃംഖലയെ രാജ്യവ്യാപകമായി 250-ലധികം ശാഖകളായി വര്‍ദ്ധിക്കുകയും സാമ്പത്തിക സേവനങ്ങള്‍ കൂടുതലായി നഗര, അര്‍ദ്ധ നഗര പ്രദേശങ്ങളിലെ ആളുകളിലേയ്ക്ക് എത്തുകയും ചെയ്യും. ചെറിയ നഗരങ്ങളിലും വളര്‍ന്നുവരുന്ന സാമ്പത്തിക കേന്ദ്രങ്ങളിലും ശാഖകള്‍ തുറക്കുന്നതിലൂടെ സാമ്പത്തിക സാക്ഷരതയും സേവനങ്ങളും ലഭ്യമല്ലാത്തിടത്ത് എത്തിക്കാനാണ്  കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സെബിയുടെ പദ്ധതികളോട് ഒത്തുപോകുന്നതാണ് ഈ വിപുലീകരണം.

ഓരോ ഇന്ത്യക്കാരനെയും സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുക  എന്നതാണ് തങ്ങളുടെ ദൗത്യം. രാജ്യത്തുടനീളമുള്ള 25 പുതിയ ശാഖകള്‍ ഈ ദൗത്യത്തിന്റെ ഭാഗമാണ്. ഓരോ ശാഖയും ആളുകളുടെ അഭിലാഷങ്ങളെ ശരിയായ നിക്ഷേപ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കുചേരാന്‍ ഓരോ ഇന്ത്യക്കാരനെയും സഹായിക്കുന്ന  സമഗ്രമായ നിക്ഷേപ സേവങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് സാമ്പത്തിക മേഖലയെ മാറ്റിയെടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എച്ച്ഡിഎഫ്‌സി എഎംസി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നവനീത് മുനോട്ട് പറഞ്ഞു.

കൊല്ലം, ഭരത്പൂര്‍, ഭുസാവല്‍, വരാച്ച, ഭോപ്പാല്‍, വക്കാട്, ചിത്തോര്‍ഗഡ്, ജല്‍ന, അസംഗഡ്, പൂര്‍ണിയ, സീതാപൂര്‍, ബസ്തി, അറാ, ബദ്‌ലാപൂര്‍, കാശിപൂര്‍, ഫിറോസ്പൂര്‍, ബരാസത്ത്, ബെര്‍ഹാംപൂര്‍ (മുര്‍ഷിദാബാദ്), ബോല്‍പൂര്‍,  ഖമ്മം, ഹൊസൂര്‍, ഹസ്സന്‍, നാഗര്‍കോവില്‍, വിസിയനഗരം, തഞ്ചാവൂര്‍ എന്നിവിടങ്ങളിലാണ് 25 പുതിയ ശാഖകള്‍ തുറക്കുന്നത്.