പി.വി.അൻവറിനെ അറസ്റ്റ് ചെയ്തെന്ന കാര്യം പത്ര-മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇ.പി.ജയരാജൻ പറഞ്ഞു. എല്ലാവർക്കും പുതുവത്സര ആശംസകളും ഇ. പി അറിയിച്ചു.
വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊലപാതകം തന്നെയാണെന്നും ഇ. പി ആവർത്തിച്ചു. അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ നിരപരാധികളും ഉണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ പറഞ്ഞു. കുഞ്ഞിരാമനെ പോലെയുള്ളവർ നിരപരാധികൾ ആണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. കുഞ്ഞിരാമനെ ബോധപൂർവം കേസിൽ പെടുത്തിയതാണ്.ജയിൽ ഉപദേശക സമിതി അംഗത്തിന് എപ്പോഴും ജയിലിൽ പോയി സന്ദർശനം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കിി. കണ്ണൂർ ജയിലിലെത്തി പി.ജയരാജൻ പ്രതികളെ കണ്ടതിലാണ് ഇ.പിയുടെ പ്രതികരണം.