ആവശ്യമായ ചേരുവകൾ
മുട്ട പുഴുങ്ങിയത് -ആറെണ്ണം
കടലമാവ് -അരക്കപ്പ്
ഇഞ്ചി -ഒരു ടീസ്പൂൺ
കറിവേപ്പില
ഗരംമസാല -കാൽ ടീസ്പൂൺ
മുളകുപൊടി -കാൽ ടീസ്പൂൺ
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
മഞ്ഞൾപൊടി -ഒരു നുള്ള്
പച്ചമുളക് -രണ്ട്
ഉപ്പ്
മുട്ട -ഒന്ന്
തയ്യാറാക്കേണ്ട രീതി
വേവിച്ചെടുത്ത മുട്ടയിൽ നിന്നും മഞ്ഞ കരു മാറ്റിയ ശേഷം നന്നായി ഗ്രേറ്റ് ചെയ്തെടുക്കാം. ഇനി ഇതിലേക്ക് ഇഞ്ചി കറിവേപ്പില പച്ചമുളക് മസാല പൊടികൾ ഇവ ചേർത്തുകൊടുത്ത നന്നായി മിക്സ് ചെയ്യുക. കടലമാവും ചേർക്കാം. ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം മുട്ട പൊട്ടിച്ചു ചേർക്കാം. ഇത് മിക്സ് ചെയ്യുമ്പോൾ കട്ടിയുള്ള ഒരു ബാറ്റർ പോലെ ആകും. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി സ്പൂൺ ഉപയോഗിച്ച് ഈ മിക്സ് കോരി ഒഴിക്കാം. ഫ്രൈ ആകുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാം.