പി വി അൻവർ എംഎൽഎയുടെ വീട് കളഞ്ഞ് അറസ്റ്റ് ചെയ്ത രീതി ശരിയല്ല എന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു . പി വി അൻവർ എന്തിനു വേണ്ടിയാണ് പ്രക്ഷോഭം നടത്തിയത് എന്ന് പോലും പരിശോധിക്കാനുള്ള സമീപനം ഇവിടെ ഉണ്ടായിട്ടില്ല.
ഇത്രയധികം പോലീസ് സന്നാഹത്തോടുകൂടി അറസ്റ്റ് ചെയ്യുക എന്ന് പറയുന്നത് ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കാരണം അൻവർ ഉയർത്തിയ പ്രശ്നം മലയോര മേഖലയിൽ നിന്നുള്ള ജനങ്ങളുടെ ഭാവിജീവിതം ദുസഹമാക്കാൻ സാധ്യതയുള്ള ഒരു നിയമത്തെ ചോദ്യം ചെയ്തതാണ്. അത് മാത്രമല്ല മലയോര മേഖലയിൽ ജീവിക്കുന്ന കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് സുരക്ഷിതത്വത്തിന്റെ പ്രശ്നത്തിൽ ഗവൺമെന്റിന് ചെറുവിരൽ അനക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
അതിർ വരമ്പുകൾ ഒന്നും പാലിക്കാതെ ഒരു വലിയ ക്രിമിനൽ ആക്ടിവിറ്റിയെ നേരിടുന്ന പോലെ വലിയ സന്നാഹം ആയിട്ടായിരുന്നു പോലീസ് പി വി അൻവറിനെ അറസ്റ്റ് ചെയ്തത്. ഒരുപക്ഷേ പ്രതിപക്ഷ അംഗമായതുകൊണ്ടായിരിക്കും ഇതുപോലെ ഉണ്ടായത് മറിച്ച് ഭരണപക്ഷ അംഗമായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന് പി കെ കുഞ്ഞാലിക്കുട്ടി കൂട്ടി ചേർത്തു
content highlight : PK Kunhalikutty reacts to Anwar’s arrest