Box Office

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഹലോ മമ്മി അമ്പതാം ദിവസത്തിലേക്ക് | hello mummy

യുവാക്കളെയും കുട്ടികളെയും ഒരുപോലെ പൊട്ടിച്ചിരിപ്പിക്കാൻ തക്കവണ്ണം ഒരുപാട് തമാശകൾ ഉൾപ്പെടുത്തിയത് സിനിമയെ കൂടുതൽ വിജയത്തിലേക്ക് നയിച്ചു.

ഏറെ നാളുകൾക്കു ശേഷം മലയാളത്തിൽ ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത് ഹലോ മമ്മിയിലൂടെയാണ്. റിലീസുകൾക്കിടയിലും ‘ഹലോ മമ്മി’ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. യുവാക്കളെയും കുട്ടികളെയും ഒരുപോലെ പൊട്ടിച്ചിരിപ്പിക്കാൻ തക്കവണ്ണം ഒരുപാട് തമാശകൾ ഉൾപ്പെടുത്തിയത് സിനിമയെ കൂടുതൽ വിജയത്തിലേക്ക് നയിച്ചു.

 

ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ഡ്രീം ബിഗ് പിക്ച്ചേഴ്സാണ്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസാണ് നിർവഹിച്ചത്.

സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം ദീപക് നായരാണ് ആലപിച്ചത്. റിലീസിന് മുന്നേ പുറത്തുവിട്ട ‘റെഡിയാ മാരൻ’ എന്ന ഗാനത്തിനും ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയകളിൽ ലഭിച്ചിരുന്നത്. ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് ജേക്സ് ബിജോയിയാണ് സംഗീതം പകർന്നത്. മൂ.രിയുടെതാണ് വരികൾ.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പിആർഒ: പ്രതീഷ് ശേഖർ, പി ആർ & മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

content highlight : hello-mummy-movie-running-successfully-after-50-days

Latest News