Tech

വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഇനിമുതൽ ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാം; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം ?

വാട്‌സ്ആപ്പിലെ ക്യാമറ ഉപയോ​ഗിച്ച് ഇനി മുതൽ ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്കാൻ ചെയ്യാൻ സാധിക്കും. എന്നാൽ ഐ ഫോൺ ഉപയോക്താക്കൾത്താണ് ഈ ഫീച്ചർ ലഭിക്കുക. മറ്റുള്ള ആപ്പുകളെ ആശ്രയിക്കാതെ വാട്‌സ്ആപ്പിലെ ക്യാമറ ഉപയോ​ഗിച്ച് തന്നെ ഡ്യോക്കുമെന്റുകൾ സ്കാൻ ചെയ്യാനും കോൺ‌ടാക്റ്റ് ലിസ്റ്റുള്ളവർ‌ക്ക് അയച്ച് കൊടുക്കാനും ഈ പുതിയ ഫീച്ചർ ഉപകാരപ്പെടും.

വാട്‌സ്ആപ്പില്‍ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്യുന്നത്തിനായി ആദ്യം ചാറ്റ് വിൻഡോ തുറക്കുക. ഇടത് ഭാഗത്ത് താഴെയുള്ള പ്ലസ്(+) ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന് ഡോക്യുമെന്‍റിൽ ടാപ്പ് ചെയ്യുക. അപ്പോൾ ഓപ്പണാകുന്ന വിൻഡോയിൽ സ്‌കാൻ ഡോക്യുമെന്‍റ് ഓപ്ഷൻ കാണാൻ കഴിയും. അതിൽ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും.

ഏത് ഡോക്യുമെന്‍റാണോ സ്കാൻ ചെയ്യേണ്ടത് അതിൽ ക്ലിക്ക് ചെയ്യുക. മുഴുവൻ പേജുകളും ഇത്തരത്തിൽ ഫോട്ടോയെടുത്ത് കഴിഞ്ഞാൽ സേവ് ബട്ടൺ ടാപ്പ് ചെയ്യുക. അപ്പോൾ തന്നെ നിങ്ങൾ സ്‌കാൻ ചെയ്ത പേജുകൾ പിഡിഎഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെന്‍റ് ബട്ടൺ ടാപ്പ് ചെയ്ത് ഈ ഡോക്യുമെന്‍റ് ആർക്കാണോ അയക്കേണ്ടത് അവർക്ക് അയയ്ക്കാം.

ചുരുക്കത്തിൽ, ഐഫോൺ ഉപയോക്താക്കൾക്കായുള്ള വാട്‌സ്ആപ്പിൻ്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആപ്പ് വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യുന്നതിനും പങ്കിടുന്നതിനുമുള്ള വളരെ കാര്യക്ഷമമായ സവിശേഷത അവതരിപ്പിക്കുന്നു. ഇപ്പോൾ ഐ ഒ എസ് പ്ലാറ്റ് പോമിൽ ലഭിക്കുന്ന ഈ ഫീച്ചർ വൈകാതെ ആൻഡ്രോയിഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ.