Kerala

‘മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ് പാനലിൽ ഉണ്ടായിരുന്നത്; അപ്പീലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബി ഗ്രേഡ് നൽകി’; കലോത്സവ വേദിയിൽ മാപ്പിളപ്പാട്ട് വിധി നിർണയത്തിനെതിരെ പ്രതിഷേധം | protest against mappilappattu judgement

ഇതുവരെ സംസ്ഥാനതലത്തിൽ വിധികർത്താക്കളായിരുന്ന ആരും പാനലിൽ ഉണ്ടായിരുന്നില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറുന്ന കലോത്സവ മത്സരങ്ങളിൽ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ ഇന്ന് നടന്ന മാപ്പിളപ്പാട്ട് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ വിധി നിർണയം കൃത്യമല്ലെന്ന് പറഞ്ഞ് രക്ഷിതാക്കളും അധ്യാപകരും പ്രതിഷേധം നടത്തി.

ഇതുവരെ സംസ്ഥാനതലത്തിൽ വിധികർത്താക്കളായിരുന്ന ആരും പാനലിൽ ഉണ്ടായിരുന്നില്ല എന്നും മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ് പാനലിൽ ഉണ്ടായിരുന്നത് എന്നും ഇവർ ആരോപിക്കുന്നു കൂടുതൽ വിദ്യാർഥികൾക്ക് ബി ​ഗ്രേഡ് നൽകിയത് അപ്പീലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

അപ്പീലിന് 5000 രൂപ നൽകണം. ഈ തുകക്ക് വേണ്ടിയാണ് കൂടുതൽ കുട്ടികൾക്ക് ബി ഗ്രേഡ് നൽകിയതെന്നും ആരോപിച്ചു. പ്രതിഷേധത്തിന് വിലക്ക് നിലനിൽക്കവേ തന്നെയാണ് വിധികർത്താക്കൾക്കെതിരെ അധ്യാപകരും രക്ഷിതാക്കളും പരസ്യമായി രംഗത്തെത്തിയത്.

CONTENT HIGHLIGHT: protest against mappilappattu judgement