Alappuzha

ക്ഷേത്രത്തിൽ അതിക്രമിച്ചു കാണിക്കവഞ്ചികൾ അടിച്ചുതകര്‍ത്ത് മോഷണം; പ്രതി അറസ്റ്റിൽ | man arrested for theft

പ്രതിയായ തലവടി പഞ്ചായത്ത് കായിക്കുഴിയിൽ മാത്തുക്കുട്ടി മത്തായി എന്ന് പേരുള്ള വാവച്ചൻ പൊലീസിന്റെ പിടിയിലായി.

അമ്പലപ്പുഴ: പുന്നപ്ര ശ്രീ അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 15000രൂപയോളം മോഷ്ടിക്കുകയും കാണിക്കവഞ്ചികൾ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ തലവടി പഞ്ചായത്ത് കായിക്കുഴിയിൽ മാത്തുക്കുട്ടി മത്തായി എന്ന് പേരുള്ള വാവച്ചൻ പൊലീസിന്റെ പിടിയിലായി.

ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ ടി എല്ലിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർമാരായ രെജിരാജ് വി ഡി, മധു എസ്, മാഹിൻ, അബുബക്കർ സിദ്ധിക്ക്, അരുൺ, ബിനു എന്നിവരാണ് അറസ്റ്റ് ചെയ്തത്. മാത്തുക്കുട്ടി മത്തായി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ അനവധി മോഷണക്കേസിൽ പ്രതിയാണ്.

 

content highlight : man-arrested-for-theft-in-temple