Ernakulam

ആലുവയിൽ വീട് കുത്തിത്തുറന്ന് മോഷണം; എട്ടരലക്ഷം രൂപയും 40 പവനും കവർന്നു; അന്വേഷണമാരംഭിച്ച് പൊലീസ് | gold and money-theft

വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്

കൊച്ചി: ആലുവയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. എട്ടരലക്ഷം രൂപയും 40 പവനും കവർന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

 

content highlight : gold-and-money-theft-in-aluva-police-starts-investigation