മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളിൽ ഏറ്റുവാങ്ങിയിട്ടുള്ള നടന്മാരുടെ കൂട്ടത്തിലാണ് പൃഥ്വിരാജ് സുകുമാരൻ ഉള്ളത്. താരത്തിന്റെ പല അഭിപ്രായങ്ങളും വലിയതോതിൽ തന്നെ വിമർശനത്തിന് കാരണമായി മാറിയിട്ടുണ്ട് എന്നാൽ പല കാര്യങ്ങളിലും താരം എടുക്കുന്ന തീരുമാനങ്ങൾക്ക് ആരാധകനിര വർധിക്കാറുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ വിവാഹജീവിതത്തെക്കുറിച്ച് ഒരിക്കൽ സോഷ്യൽ മീഡിയയിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇത് വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യുന്നു ഒരു അഭിമുഖത്തിൽ വിവാഹ ജീവിതത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെയാണ്
“എന്റെ ബാച്ചിലർ ലൈഫിൽ ഞാൻ ചെയ്തിരുന്നത് ഒന്നും തന്നെ ഞാൻ മിസ്സ് ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ അതാണ് എന്റെ ബാച്ചിലർ ലൈഫിന്റെ ക്വളിറ്റി. എന്റെ മാര്യേജ് ലൈഫിൽ എനിക്ക് ഒട്ടും തന്നെ അയ്യോ എന്റെ ബാച്ചിലർ ലൈഫിൽ ഞാൻ ചെയ്തത് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നുള്ള റിഗ്രറ്റ് എനിക്കില്ല. എനിക്ക് ഒരു ട്രിപ്പ് പോകണം എങ്കിൽ എന്റെ ഏറ്റവും വലിയ ട്രാവലർ പാർട്ണർ എന്റെ ഭാര്യ ആണ്.
എനിക്ക് ഒരു ദിവസം ഡിന്നറിനു പോകണം എങ്കിൽ എന്റെ ഏറ്റവും എക്സൈറ്റിങ് ഡെറ്റ്സ് എന്റെ ഭാര്യ ആണ്. മാര്യേജ് നമ്മളെ ഒരിക്കലും മാറ്റുന്നില്ല. നിങ്ങൾ അതിൽ ഒരു ഭയങ്കര മാറ്റം സംഭവിക്കരുത് എന്നതാണ് എന്റെ ഒക്കെ ആഗ്രഹം. നിങ്ങൾ എപ്പോഴും ഒരു ഇൻഡിപെൻഡൻസ് പേഴ്സൺ ആയി നിൽക്കാൻ പഠിക്കണം, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഫ്രണ്ട്സുമായി ചിൽ ചെയ്യാൻ പറ്റണം. അപ്പോൾ അത് നിങ്ങൾക്കും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.