ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന്റെ സാങ്കേതിക പരിശോധന നടത്തും. അപകടത്തിന് കാരണം ബസിന്റെ ബ്രേക്ക് നഷ്ടപെട്ടതാണോയെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും. സാഹചര്യ പരിശോധനയിൽ ബസിന്റെ ബ്രേക്ക് നഷ്ടപെട്ടിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
എയർ ബ്രേക്കിലെ എയർ നഷ്ടപെട്ടിട്ടില്ല. കൂടാതെ റോഡിൽ ടയർ ഉരഞ്ഞുണ്ടായ പാട് ദൃശ്യമാണ്. ക്രാഷ് ബാരിയറിൽ ഇടിച്ച വാഹനം പിൻവശം കുത്തിയാണ് നിലത്തേയ്ക്ക് പതിഞ്ഞിരിക്കുന്നത്. വിശദമായ പരിശോധന നടത്തുവാനാണ് തീരുമാനം.
അതേസമയം അപകടത്തിൽ മരിച്ച മാവേലിക്കര സ്വദേശികളായ നാലുപേരുടെ മൃതദേഹവും രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത്, ബിന്ദു നാരായണന്‍ എന്നിവരാണ് മരിച്ചത്.
മരിച്ചവവരുടെ കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി കെഎസ്ആര്‍ടിസി അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു. പരുക്കേറ്റവരുടെ ചികിത്സാ ചെലവും കെഎസ്ആര്‍ടിസി വഹിക്കും. കെഎസ്ആര്‍ടിസിയുടെ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പുല്ലുപാറയ്ക്ക് സമീപം ഇന്നലെ പുലര്‍ച്ചെ 6.10നാണ് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് പേര് മരിച്ചിരുന്നു. മവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് തീര്‍ഥാടനയാത്ര പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.