കിടപ്പുരോഗികള്‍ക്ക് സഹായമായി ബാക്ക് റസ്റ്റുകള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍. വളന്ററി ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് (വൊസാര്‍ഡ്), ക്രിയേറ്റിവിറ്റി കൗണ്‍സില്‍ എന്നിവരുടെ സംയുക്ത സഹകരണത്തോടെ പത്തോളം കിടപ്പുരോഗികള്‍ക്കാണ് ബാക്ക് റസ്റ്റുകള്‍ നല്‍കിയത്. കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീന ടോമി വിതരണോദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയില്‍ എല്‍എല്‍സി കണ്‍വീനര്‍ ചാക്കോ എ സി, വൊസാര്‍ഡ് ഡയറക്ടര്‍ ഫാ.ഡോ. ജോസ് ആന്റണി, വാര്‍ഡ് കൗണ്‍സിലര്‍ ജോയ് ആനിത്തോട്ടം, ക്രിയേറ്റിവിറ്റി കൗണ്‍സില്‍ പ്രോഗ്രാം മാനേജര്‍ അഭിശങ്കര്‍ എംഡി, കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ് ജോ പോള്‍, ആന്‍സി (ഐസിഡിഎസ് ഓഫീസര്‍) , എബിന്‍ ബേബി (എം & ഇ വൊസാര്‍ഡ്), മണപ്പുറം ഫൗണ്ടേഷന്‍ സോഷ്യല്‍ വര്‍ക്കര്‍മാനുവല്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.