തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ കാര്യത്തിൽ യുഡിഎഫ് ആണ് തീരുമാനം എടുക്കേണ്ടത് എന്നും ഒറ്റയ്ക്ക് എടുക്കാൻ ആകുന്ന തീരുമാനമല്ല അതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പി വി അൻവറിനെ കൊണ്ട് ആരോപണമുന്നയിച്ചത് പിണറായി വിജയൻ ആണെന്നും കാലത്തിന്റെ കാവ്യനീതിയാണ് ഇപ്പോൾ കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സൻ.അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.അൻവറിന് ആഗ്രഹമുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കാം അപ്പോൾ ചർച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോൾ ഏതെങ്കിലും കക്ഷി അൻവറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി
അൻവറിന്‍റെ പ്രസ്താവന സ്വാഗതാർഹമെന്നും എന്നാല്‍ യുഡിഎഫിന്‍റെ ഭാഗമാകുക എന്ന് പറയുന്നതിൽ ഒരു രാഷ്ട്രീയ പ്രക്രിയയുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ആ പ്രക്രിയയിലൂടെ മാത്രമേ യുഡിഎഫിലേക്ക് വരാൻ സാധിക്കു. പാർട്ടിയുടെയും ഘടകകക്ഷികളുടെയും നിലപാട് അറിഞ്ഞിട്ടേ തീരുമാനം ഉണ്ടാകു.. അൻവർ ഉയർത്തിയ വിഷയങ്ങൾക്ക് യുഡിഎഫ് പിന്തുണ നൽകിയിട്ടുണ്ട്.. ഒരൊറ്റ വിഷയത്തെ പ്രതിയല്ല മുന്നണിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHT: v d satheeshan on p v anwar udf