ദിവസവും ഉണ്ടാക്കുന്ന ചട്നികളിൽ നിന്നൊക്കെ മാറി വ്യത്യസ്തമായി ഒരു ചട്നി തയ്യാറാക്കിയാലോ. ഈയൊരു ചട്നി തയ്യാറാക്കാനായി ആവശ്യമായ ചേരുവകൾ
സാമ്പാർ പരിപ്പ് – കാൽ കപ്പ്
ഉഴുന്ന്- കാൽ കപ്പ്
ചെറിയ ഉള്ളി -ചെറുതായി അരിഞ്ഞത് 3
ഇഞ്ചി – , ഒരു ചെറിയ കഷണം അരിഞ്ഞത്
വെളുത്തുള്ളി 2 ,3 അരിഞ്ഞത്
കറിവേപ്പില
ഉണക്കമുളക്- 3
തക്കാളി- ചെറിയ കഷണം
തേങ്ങ ചിരകിയത്- കാൽ കപ്പ്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കാനായി
ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പരിപ്പും ഉഴുന്നുമിട്ട് ഇളം ബ്രൗൺ നിറം ആകുന്നത് വരെ വറുത്തെടുക്കുക. തക്കാളിയും, ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളി എന്നിവയും ഇട്ട് നല്ലതുപോലെ മൂപ്പിക്കുക. തേങ്ങ കൂടി ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. കറിവേപ്പില കൂടി ഇട്ടുകൊടുത്ത ശേഷം ഒന്ന് മിക്സ് ചെയ്ത് സ്റ്റൗ ഓഫാക്കാം. ഇത് ചൂടാറുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചട്നിയിൽ ചേർത്ത് മിക്സ് ചെയ്യാം. താളിപ്പിനായി ഒരു ചെറിയ പാനിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുകും മുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ച് . ഈ താളിപ്പ് കൂടി ചട്നിയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക.