അത്ഭുതപ്പെടുത്തുന്ന ഓർമ്മശക്തിയും ബുദ്ധിയും കൊണ്ട് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ച 22 മാസം മാത്രം പ്രായമുള്ള ആരാധ്യയ്ക്ക് ആദരമൊരുക്കി തലസ്ഥാനം. മണികണ്ഠേശ്വരം റോക്ക് ഗാർഡൻസ് ശ്രീകൃഷ്ണയിൽ സുരേഷിൻ്റെയും നിഷയുടെയും മകളാണ് എം.എസ്. ആരാധ്യ. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൻ്റെ സർട്ടിഫിക്കറ്റും ബാഡ്ജും മെഡലും ആരാധ്യയ്ക്ക് കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സാഹിത്യകാരൻ പിരപ്പൻകോട് മുരളി, നഗരസഭാ കൗൺസിലർ നന്ദഭാർഗവ്, എസ്. മനോഹരൻ, എം.എസ്. നിഷ എന്നിവർ സംസാരിച്ചു.
CONTENT HIGH LIGHTS; Aradhya in India Book of Records