Recipe

എളുപ്പത്തിൽ ഒരു ഹെൽത്തി അവക്കാഡോ ടോസ്റ്റ്

അവക്കാഡോ ടോസ്റ്റ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ

അവക്കാഡോ -1

മുട്ട -1

ഗോതമ്പ് ബ്രെഡ്- ആവശ്യത്തിന്

കുരുമുളക് പൊടി- ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

നാരങ്ങ നീര്- അര ടേബിള് സ്പൂണ്

ചതച്ച മുളക്- ആവശ്യത്തിന്

ഒലിവ് ഒയിൽ- ഒരു ടിസ്പൂണ്

ഉണ്ടാക്കുന്ന വിധം

ആദ്യം തൊലികളഞ്ഞ അവക്കാഡോ മിക്സിയില് ഉപ്പും കുരുമുളകും നാരങ്ങ നീരും ചേര്ത്ത് ക്രീം രൂപത്തിൽ അടിച്ചെടുക്കുക. ഗോതമ്പിന്റെ ബ്രെഡ് ടോസ്റ്റ് ചെയ്ത് വെക്കുക. ശേഷം ബ്രെഡിന്റെ മുകളിലേക്ക് അവക്കാഡോ മിശ്രിതം പുരട്ടുക. അതിന് മുകളിൽ ഉണക്കമുളക് പൊടിച്ചത് തൂവികൊടുക്കുക. കുറച്ച് ഒലിവ് ഒയിലും ഒഴിച്ച് കൊടുക്കാം ( ഇല്ലെങ്കിൽ ഒഴിക്കേണ്ടതില്ല). ശേഷം ഒരു മുട്ട് ബുള്സൈ ചെയ്ത് അതിന് മുകളിൽ അലങ്കരിക്കാവുന്നതാണ്. നിർബന്ധമില്ല.