സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിരുവാതിര കളി ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ പത്തൊന്‍പതാം വര്‍ഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാള്‍ ഡിഎച്ച്ഒഎച്ച്എസ്. സ്‌കൂള്‍ ‘ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഹൈ സ്‌കൂള്‍ വിഭാഗം തിരുവാതിര കളി മത്സരം ആരംഭിച്ചു, ആദ്യമായി മത്സരിച്ചതും എടപ്പാള്‍ ഡി എച്ച് ഒ എച്ച് എസ് എസാണ്. 18 വര്‍ഷമായി തുടരുന്ന മികവ് ഇക്കുറിയും ആവര്‍ത്തിക്കാനായതിന്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും.. തന്‍ഹ മെഹസ്, പി.ആര്യ , എം.ആര്‍. പാര്‍വണ, ശീതള്‍മനോജ്, കെ.എസ്. ക്യഷ്ണ പ്രിയ, ഗൗരി പ്രദീപ്, എം. ആര്‍. ഗാഥ, എം ആര്‍, അമേയ , ക്യഷ്ണ ദീപക്, കൃപ ദീപക് എന്നിവര്‍ അടങ്ങുന്ന സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്. അരുണ്‍ തേഞ്ഞിപ്പലമാണ് നൃത്താധ്യാപകന്‍.
മൂകാഭിനയത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും എ ഗ്രേഡുമായി വൈഗ. വയനാട് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ് ഹാട്രിക് നേട്ടത്തിനുടമയായ വൈഗ. കഴിഞ്ഞ രണ്ടു തവണ ഹൈസ്‌കൂള്‍ വിഭാഗത്തിലും ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുമായാണ് വൈഗ നേട്ടം കൈവരിച്ചത്. ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള മാറ്റിനിര്‍ത്തലുകളുടെ പശ്ചാത്തലത്തില്‍ കറുപ്പ് എന്ന ഏകാഭിനയവുമായെത്തിയാണ് വൈഗയുടെ നേട്ടം. മുപ്പത് വര്‍ഷമായി നാടക രംഗത്തും ചിത്രകലയിലും സജീവസാനിദ്ധ്യമായ സത്യന്‍ മുദ്രയാണ് വൈഗയുടെ ഗുരു. അടുത്ത വര്‍ഷവും സമകാലീന പ്രസക്തമായ മറ്റൊരു വിഷയവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരത്തിലെത്തുമെന്ന്
വൈഗ പറയുന്നു.