ചെറുനാരങ്ങ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. വെള്ളം അച്ചാർ ഇടാനും തുടങ്ങി പല ആവശ്യങ്ങൾക്കും നമ്മൾ നാരങ്ങ ഉപയോഗിക്കുന്നു. ഭൂരിഭാഗം ആളുകളും നാരങ്ങ പിഴിഞ്ഞു കഴിഞ്ഞാൽ അതിനുശേഷം തൊലി കളയുകയാണ് ചെയ്യാറ്. എന്നാൽ ചെറുനാരങ്ങയുടെ നീര് പോലെ തന്നെ അവയുടെ പ്രയോജനപ്രദമാണ്.
ഈ നാരങ്ങ തൊലികള്‍ എങ്ങനെയൊക്കെയാണ് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമാകാന്‍ പോകുന്നത് എന്നതിനെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
ഒരു ക്ലീനിംഗ് ഏജന്റായും ഇവ ഉപയോഗിക്കാം. വെളുത്ത വിനാഗിരിയുടെ ഒരു പാത്രത്തിലേക്ക് നാരങ്ങ തൊലികള്‍ ഇടുക. അത് ഒരാഴ്ചയോളം ഇരിക്കട്ടെ. അതിന് ശേഷം ഒരു ബാം പോലെയായി ലഭിക്കും. വഴുവഴുപ്പുള്ള കൗണ്ടറുകള്‍, സ്റ്റൗ ടോപ്പുകള്‍, ബാത്ത്‌റൂം ഫര്‍ണിച്ചറുകള്‍ എന്നിവ വൃത്തിയാക്കാന്‍ ഇത് ഏറെ അനുയോജ്യമാണ്. ഭക്ഷണത്തിന് വ്യതിരിക്തമായ രുചികള്‍ നല്‍കാനും ഇത് സഹായിക്കും.
സ്പ്രെഡുകള്‍ക്കൊപ്പവും ചെരുനാരങ്ങാത്തൊലി ഉപയോഗിക്കാം. ചെറുനാരങ്ങാ തൊലി- റോസ് മേരി പോലുള്ള ഹെര്‍ബുകള്‍ കൂടി ചേര്‍ത്ത് അരച്ചുവച്ച് എടുത്തുവയ്ക്കുകയാണെങ്കില്‍ ഇത് സ്പ്രെഡുകള്‍ക്കൊപ്പം (ബട്ടര്‍ പോലുള്ള) അല്‍പം തേച്ച് കഴിക്കാവുന്നതാണ്. ഇതും ഫ്ളേവറിന് തന്നെയാണ് ചെയ്യുന്നത്
വീടിനകത്തും അടുക്കളയിലും ദുര്‍ഗന്ധം വമിക്കുന്നുണ്ടെങ്കില്‍ എയര്‍ ഫ്രഷ്‌നറായി നാരങ്ങ തൊലികള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി നാരങ്ങതൊലിയും ഒരു കറുവാപ്പട്ടയോ കുറച്ച് ഗ്രാമ്പൂയോ ഉപയോഗിച്ച് അരയ്ക്കുക. ഇത് ഉണക്കി ചെറിയ സഞ്ചികളിലാക്കി ഡ്രോയറുകളിലോ ഷൂ റാക്കുകളിലോ സൂക്ഷിക്കാം. ഇത് ദുര്‍ഗന്ധം മാറ്റി നാരങ്ങയുടേയും കറുവാപ്പട്ടയുടേയും സുഗന്ധം നിറയ്ക്കും.
ചെറുനാരങ്ങാത്തൊലി ഫ്രഷ് ആയി ചെറുതാക്കി മുറിച്ച് ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. അല്‍പം തേനും ഒരു നുള്ള് കറുവപ്പട്ടയും കൂടി ചേര്‍ത്താല്‍ ഏറെ നല്ലത്.
content highlight : lemon-peel-can-use-in-various-ways-for-food-and-drinks