Kerala

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കേരളത്തിന് മുകളിൽ; ദൃശ്യങ്ങൾ പകർത്താൻ സാധാരണ മൊബൈൽ ക്യാമറ തന്നെ ധാരാളം | kerala iss sighting

7.25-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം തെക്ക്പടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടും

കോഴിക്കോട്: കേരളത്തിലെ ഇന്ന് ആകാശ വിസ്മയത്തിന്റെ ദിനമാണ്. ഇന്ന് രാത്രിയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്.) കേരളത്തിന് മുകളിൽ കാണാം. രാത്രി ഏതാണ്ട് 7.25-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം തെക്ക്പടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടും. തുടർന്ന് വടക്ക് കിഴക്കൻ ദിശയിലേക്ക് നീങ്ങും. ശുക്രന്റെയും ചന്ദ്രന്റെയും സമീപത്തുകൂടി നീങ്ങി 7.30-ഓടെ വടക്ക് കിഴക്കൻമാനത്ത് അപ്രത്യക്ഷമാകും. കേരളത്തിൽ എല്ലായിടത്തും ഇത് കാണാമെങ്കിലും പ്രാദേശികമായി സമയത്തിൽ ഏതാനും സെക്കൻഡുകളുടെ വ്യത്യാസമുണ്ടാകാം. ചിലയിടങ്ങളിൽ ഗ്രഹത്തെയും ചന്ദ്രനെയും മറ്റും മറച്ചുകൊണ്ടാണിത് കടന്നുപോകുക.

357 അടി നീളവും 240 അടി വീതിയും 89 അടി ഉയരവുമുള്ള ഈ പടുകൂറ്റൻ ആകാശക്കപ്പൽ ഭൂമിയിൽനിന്ന് ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ ഏതാണ്ട് 27,000 കിലോമീറ്റർ വേഗത്തിലാണ് കുതിക്കുന്നത്. ​സുനിതാ വില്യംസ് അടക്കം ഏഴ് ഗഗനചാരികൾ ഇപ്പോൾ അതിലുണ്ട്. ഒരു സാധാരണ മൊബൈൽ കാമറയിൽ ഇതിന്റെ വീഡിയോദൃശ്യം പകർത്താം.

CONTENT HIGHLIGHT: kerala iss sighting